തൃശൂരില്‍ സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി തോക്കുമായി എത്തി വെടിവച്ചു

Advertisement

തൃശൂര്‍. ലഹരിക്ക് അടിമയാണെന്ന് പറയുന്ന പൂര്‍വവിദ്യാര്‍ഥി സ്കൂളിലെ ഓഫീസില്‍ കടന്ന് തോക്കു ചൂണ്ടി സംഘര്‍ഷമുണ്ടാക്കുകയും ഓഫീസില്‍ നിന്നും മുകളിലേക്ക് വെടിവയ്ക്കുകയും ചെയ്തു. നഗരത്തിലെ വിവേകോദയം സ്കൂളിലാണ് അക്രമം. പൂര്‍വ വിദ്യാര്‍ഥി മുളയം സ്വദേശി ജഗന്‍ആണ് എത്തി. ഓഫീസില്‍ കസേരവലിച്ചിട്ടിരിക്കുകയും ജീവനക്കാരുമായി തര്‍ക്കിക്കുകയും ചെയ്തു.

ചില വിദ്യാര്‍ഥികളെ തേടിയാണ് ഇയാളെത്തിയത്. സംഘര്‍ഷത്തിനുശേഷം പുറത്തിറങ്ങി ഓടിയ ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. സ്കൂളിലെ കുട്ടികളും നാട്ടുകാരും പരിഭ്രാന്തരായി.

Advertisement