യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Advertisement

കണ്ണൂര്‍ . യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം. 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. കരിങ്കൊടി പ്രതിഷേധക്കാരെ ആക്രമിച്ചതിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺ. പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആര്‍ പറയുന്നു. ‘അക്രമം തടഞ്ഞവരെയും മർദിച്ചു’

പ്രകോപനം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമെന്നും എഫ്ഐആറിലുണ്ട്. ഇന്നലെ മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുന്നതിനുമുമ്പായി ആണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. അപ്രതീക്ഷിത നീക്കമായതിനാല്‍ ആദ്യം പ്രതിരോധിക്കാനായില്ല. സ്ഥലത്ത് നിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ തടഞ്ഞു പിടിച്ചു നിര്‍ത്തി. മുഖ്യമന്ത്രിയുടെ ബസിന് പിന്നാലെ എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘം പാഞ്ഞെത്തി. പ്രതിഷേധക്കാരെ വളഞ്ഞുവച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് തലക്കടിക്കുന്നതും മറ്റും വിഡിയോയിലുണ്ട്. വനിതകള്‍ക്കും മര്‍ദ്ദനമേറ്റു. പൊലീസ് ഇടപെട്ടില്ലെന്നും ഇടപെട്ടപൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റെന്നും പറയുന്നു.

Advertisement