വാർത്താനോട്ടം

Advertisement

2023 നവംബർ 14 ചൊവ്വ

🌴 കേരളീയം 🌴

🙏ആലുവയിലെ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വദേശി അസ്ഫാക് ആലത്തിനു (28) വിചാരണക്കോടതി ഇന്നു ശിക്ഷ വിധിക്കും.

🙏 വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ പ്രതിക്കുമേൽ സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ ലോകായുക്ത വ്യക്തമാക്കി. ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫും വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്.

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിക്കെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍.

🙏ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്നതിന് തെളിവുകളില്ലെന്ന ലോകയുക്ത വിധി പക്ഷപാതപരമാണ്.

🙏യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ് ദുരിതാശ്വാസനിധി കേസ് വിധിയിലൂടെ തെളിഞ്ഞതെന്ന് സിപിഎം. ലോകായുക്തയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

🙏ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം ഇല്ല എന്ന വിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍ക്കാര്‍വിലാസ സംഘടനയായി ലോകായുക്ത അധപതിച്ചു.

🙏ലോകായുക്ത വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചതെന്ന് യൂ ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ . മുഖ്യമന്ത്രിക്ക് അനുകൂലമായാണ് നേരത്തെ തന്നെ ലോകായുക്ത നിലപാടെടുത്തിരുന്നതെന്നും എം എം ഹസന്‍ ചൂണ്ടികാട്ടി.

🙏മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി സി പി എം നേതാവ് എ കെ ബാലന്‍ . ലോകായുക്ത വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷം മാപ്പ് പറയണമെന്നും ബാലന്‍ അഭിപ്രായപ്പെട്ടു.

🙏പ്രധാനമന്ത്രി ആവാസ് യോജനയില്‍ അനുവദിക്കുന്ന സഹായധനം ലൈഫ് ഭവനപദ്ധതിയില്‍ ചെലവഴിക്കുന്നതിനാല്‍ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളില്‍ പതിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനുപുറമേ, ലൈഫ് പദ്ധതിയുടെ ചെലവിന്റെയും വായ്പയുടെയും വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു.

🙏താൻഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

🙏ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നോട്ടീസ് പുറത്തിറക്കിയ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി മധുസൂദനന്‍ നായരെ ചുമതലയില്‍ നിന്ന് നീക്കി. ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം.

🙏കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് കോടതി നോട്ടീസ് നല്‍കി. എറണാകുളം സി ജെ എം കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഎം നേതാക്കളായ എം വി ജയരാജന്‍, പി പി ദിവ്യ, ദേശാഭിമാനി പ്രത്രാധിപര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചത്.

🙏സര്‍ക്കാര്‍ കക്ഷിയായ കേസില്‍ പ്രതിഭാഗത്തിനായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായത് ചോദ്യം ചെയ്ത് കേരളാ ഹൈക്കോടതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി നടപടി.

🙏പുല്‍പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമടക്കമുള്ള ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി അന്വേഷണ സംഘം കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കളെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

🙏ആര് അനുവാദം നല്‍കിയില്ലെങ്കിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍. അര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണമെന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

🙏എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍ സസ്പെന്‍ഷനിലായിരുന്ന ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. എന്നാല്‍ ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.

🙏സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി സര്‍ക്കാരിന്റെ അഭിമാന പദ്ധതി ലൈഫ് മിഷന്‍. പഞ്ചായത്ത് ലിസ്റ്റില്‍ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവര്‍ക്കെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാതെ രക്ഷയില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു.

🙏ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തത് കാരണം പുറംകടലില്‍ മൂന്ന് ദിവസം കിടന്ന വിഴിഞ്ഞം തുറമുഖത്ത് രണ്ടാമതെത്തിയ കപ്പല്‍ ഷെന്‍ ഹുവ 29ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടി. കപ്പല്‍ പുറംകടലില്‍ കിടന്ന ഓരോ ദിവസവും 19 ലക്ഷം രൂപയോളം നഷ്ടമായിരുന്നു.

🙏കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.

🙏കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🙏കോഴിക്കോട് ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍ ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏മണിപ്പുരിലെ മെയ്ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം. യു.എ.പി.എയുടെ പരിധിയിലുള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സായുധപോരാട്ടത്തിലൂടെ മണിപ്പുരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുകയും മണിപ്പുര്‍ ജനതയെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യലാണ് ഈ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം.

🙏ഛത്തീസ്ഗഡില്‍ വമ്പന്‍ വാഗ്ദാനം നല്‍കി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം സ്ത്രീകള്‍ക്ക് 15,000 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. ദീപാവലി ദിനത്തിലാണ് ഭൂപേഷ് ബാഗേല്‍ വന്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

🇦🇽 അന്തർദേശീയം 🇦🇺

🙏ആയിരക്കണക്കി
നാളുകളെ ബന്ദികളാക്കിയ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അഹമ്മദ് സിയാമിനെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. അതേസമയം ഗാസയുടെ നിയന്ത്രണം നഷ്ടമായ ഹമാസ് വടക്കന്‍ ഗാസ വിട്ട് തെക്കോട്ട് പാലായനം ചെയ്യുകയാണെന്നും അവരുടെ ഭരണ കേന്ദ്രങ്ങള്‍ ജനം കയ്യേറി കൊള്ളയടിക്കുകയാണെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.

🙏വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ പുലിവാലുപിടിച്ച ആഭ്യന്തരമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ സുനക് ദിവസങ്ങളായി വലിയ സമ്മര്‍ദം നേരിട്ടിരുന്നു.

🥍🏸കായികം🏏🏑

🙏ശ്രീലങ്കന്‍ ക്രിക്കറ്റിനെ തകര്‍ക്കുന്നതു ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന ആരോപണവുമായി ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കാരണമാണ് ജയ് ഷാ ഇത്രയും ശക്തനായി ഇരിക്കുന്നതെന്നും രണതുംഗ ആരോപിച്ചു.

Advertisement