യൂ ട്യൂബിലൂടെ മദ്യപാന പ്രചരണം വൈന്‍ നിര്‍മ്മാണം, യു ട്യൂബര്‍ അറസ്റ്റില്‍

Advertisement

പാലക്കാട്: യൂ ട്യൂബിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനും യൂട്യൂബര്‍ അറസ്റ്റില്‍.

ചെര്‍പ്പുളശ്ശേരി – തൂത നെച്ചിക്കോട്ടില്‍ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അക്ഷജിന്റെ വീട്ടില്‍ പരിശോധന നടത്തി. തുടര്‍ന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച നോയ്സ് റിഡക്ഷന്‍ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനും റെക്കോര്‍ഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവ പിടികൂടി. ശേഷം വീട് പരിശോധിച്ചതില്ഡ 5 ലിറ്റര്‍ വൈനും അനധികൃതമായി വൈന്‍ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും പിടികൂടി.
ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement