കൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ അപകടം; ഒരാള്‍ മരിച്ചു

കൊച്ചിയില്‍ നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തട്ടി ഒരാള്‍ മരിച്ചു. റണ്‍വേയില്‍ വച്ച് കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അപകടം ഉണ്ടായത്. പരിശീലനപ്പറക്കലിനിടെ ഉയര്‍ന്നു പൊങ്ങുമ്പോഴായിരുന്നു അപകടം.
രണ്ടുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പരിശീലന പറക്കലിനിടെ നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വിവരം.

Advertisement