ഉള്ളി വില കുതിച്ചുയരുന്നു;കണ്ണീരൊഴുക്കി കേരളം

Advertisement

തിരുവനന്തപുരം.
സംസ്ഥാനത്ത് ദിവസം തോറും ഉള്ളി വില വര്‍ധിക്കുകയാണ്. ഒരാഴ്ചകൊണ്ട് സവാള വില ഇരട്ടിയിലേറെയാണ് ഉയര്‍ന്നത്. ഇങ്ങനെ വിലവര്‍ധന തുടരുകയാണെങ്കില്‍ എവിടെയെത്തും എന്ന കാര്യത്തില്‍ ഒരു സൂചനയും വിപണി തരുന്നില്ല എന്നതും കച്ചവടക്കാരെയും സാധാരണക്കാരെയും വിഷമത്തില്‍ ആക്കുന്നു.

പത്തു രൂപയോളം ആണ് ഓരോ ദിവസവും ഉള്ളിക്ക് വില വര്‍ധിക്കുന്നത്. സെഞ്ചുറി കടന്ന് ഒരു കിലോ ചെറിയ ഉള്ളി വില 120 രൂപയിലെത്തി നില്‍ക്കുന്നു. 68 മുതല്‍ 70 രൂപ വരെയാണ് ഒരു കിലോ സവാളയുടെ വില. ഇത് പഴയതുപോലെ സെഞ്ച്വറി കടക്കുമോ എന്ന സംശയവും വ്യാപാരികള്‍ക്ക് ഉണ്ട്. വേനല്‍ക്കാലമായതും വിളവു കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും ഇതുപോലെ ഒറ്റയടിക്ക് വില വര്‍ധിക്കുന്നത് സാധാരണയല്ലെന്നും ഇവര്‍ പറയുന്നു.

Advertisement