ബസിന് നേരെ ആക്രമണം… ബൈക്കിലെത്തിയ യുവാവ് ബസിന്റെ മുന്‍വശത്തുള്ള ചില്ല് അടിച്ചു തകര്‍ത്തു

Advertisement

കാസർഗോഡ് ആനക്കല്ലിൽ ബസിന് നേരെ ആക്രമണം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ മുൻവശത്തുള്ള ചില്ല് അടിച്ചു തകർത്തു. ഹെൽമെറ്റ് ഉപയോഗിച്ചാണ് ഗ്ലാസ് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് ദേഹത്തേക്ക് തെറിച്ച് ഒരു വിദ്യാർത്ഥിക്ക് പരുക്കേറ്റു. ബന്തടുക്കയിൽ നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന തത്വമസി ബസിന് നേരെയാണ്‌ ആക്രമണമുണ്ടായത്. ബസ് ജീവനക്കാർ തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്തു

Advertisement