സീരിയൽ താരം രഞ്ജുഷ മേനോൻ അന്തരിച്ചു

Advertisement

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമയിലൂടെയും നിറഞ്ഞുനിന്ന താരമായ രഞ്ജുഷ മേനോൻ(35) അന്തരിച്ചു. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് രഞ്ജുഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീ​കാ​ര്യ​ത്തു​ള്ള ഫ്ലാ​റ്റി​ലാ​ണ് താ​ര​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായിട്ടാണ് കരിയർ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപത്തിരണ്ടിലധികം സീരിയലുകളിൽ അഭിനയിച്ചു.

ശ്രീകാര്യത്തെ ഫ്ലാ​റ്റി​ൽ ഭ​ർ​ത്താ​വും കു​ഞ്ഞു​മൊ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു താ​രം.

സൂ​ര്യ ടി​വി​യി​ലെ ആ​ന​ന്ദ​രാ​ഗം, കൗ​മു​ദി​യി​ലെ വ​ര​ന്‍ ഡോ​ക്ട​റാ​ണ്, എ​ന്‍റെ മാ​താ​വ് തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

Advertisement