ധനുവച്ചപുരം വിടി എം എൻ എസ് എസ് കോളേജിൽ റാഗിംങ് നടന്നതായി പരാതി

Advertisement

തിരുവനന്തപുരം. ധനുവച്ചപുരം വിടി എം എൻ എസ് എസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി. നെയ്യാറ്റിൻ കര സ്വദേശി നീരജിനാണ് മർദ്ദനമേറ്റത്. എ ബി വി പി വിദ്യാർത്ഥികൾ റാഗിങ്ങിനിടെ മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പാറശ്ശാല പോലീസിൽ പരാതി നൽകി കുടുംബം.

ഒന്നാം വർഷ എക്കണോമിക്സ് വിദ്യാർത്ഥിയാണ് നീരജ്. കഴിഞ്ഞ ബുധനാഴ്ച കോളജിലെത്താതിരുന്ന നീരജ് അടക്കമുള്ള വിദ്യാർത്ഥികൾ പ്രമുഖനായ ഒരു എ ബി വി പി പ്രവർത്തകനെ കണ്ടതിന് ശേഷം ക്ലാസിൽ കയറിയാൽ മതിയെന്നുള്ള ഭീഷണി സന്ദേശമെത്തുന്നു.

ഇതനുസരിച്ച് കാത്തു നിന്ന വിദ്യാർത്ഥിയെ സീനിയറായ എ ബി വി പി വിദ്യാർത്ഥികൾ റാഗിങ്ങിന് വിധേയനാക്കി. വിവസ്ത്രനാക്കി ദേഹമാസകലം മർദ്ദിച്ചു. ജനനേന്ദ്രിയത്തിലടക്കം ചവിട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് മർദ്ദന വിവരം പുറത്തു പറഞ്ഞാൽ നഗ്ന ദ്യശ്യങ്ങൾ പ്രദർശിപ്പിക്കുമെന്നും പെൺ കുട്ടിയെ കൊണ്ട് പീഡനപരാതി നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ നീരജ് ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കുടുംബം പാറശ്ശാല പോലീസിൽ പരാതി നൽകിയിരിക്കയാണ്.

Advertisement