ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Advertisement

ഇടുക്കി കാളിയാർ പുഴയിലെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വണ്ണപ്പുറം ഒടിയപാറ സ്വദേശി ബിനു (20) ആണ് മരിച്ചത്. അപകടത്തിൽ പെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി. ഏലപ്പാറ കൊച്ചുകരുന്തിരിയിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിനോദസഞ്ചാരിയേ കാണാതായി. തിരുവനന്തപുരം കല്ലമ്പലം കലവളമുക്ക് സ്വദേശി നിബിനെയാണ് കാണാതായത്. ഫയർഫോഴ്സിന്റെ ആറുമണിക്കൂർ നീണ്ട ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. സ്കൂബ ടീം എത്തിയശേഷം പുലർച്ചെ വീണ്ടും പുനരാരംഭിക്കും. ശക്തമായ മഴയെ തുടർന്ന് നേര്യമംഗലം മുതൽ വാളറവരെയുള്ള റോഡിലേക്ക് മലവെള്ളം ഒലിച്ചത്തി. മണിക്കൂറുകളോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മഴ ശമിച്ചതോടെ ഗതാഗതം വീണ്ടും പുനസ്ഥാപിച്ചു. രാത്രി യാത്രയിൽ ജാഗ്രത വേണം എന്ന് നിർദ്ദേശം.

Advertisement