അജ്മാനിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

Advertisement

അജ്‌മാൻ: മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസ് ആണ് അജ്മാനിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്. അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് റൂബൻ. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത് കൊമേഴ്സിനടുത്ത് 6 നില കെട്ടിടത്തിലെ ആറാം നിലയിൽ നിന്ന് വീണു മരിച്ചു നിലയിലാണ് കണ്ടെത്തിയത്. അജ്മാൻ പോലീസ് ആണ് മാതാപിതാക്കളെ വിവരം അറിയിച്ചത്. രാത്രി ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കൊയ്ത്തുൽസവത്തിലും റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. അജ്മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബായിൽ നഴ്സായി സേവനം അനുഷ്ഠിക്കുന്ന ആശാ പൗലോസിന്റെ മകനാണ്. വിദ്യാർഥികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരങ്ങളാണ് സംസ്കാരം നാട്ടിൽ.

Advertisement