മലപ്പുറം തിരൂരിൽ യുവാവിനെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സൂചന

മലപ്പുറം: തിരൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവിനെ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചത്. ഇയാളുടെ കാലുകളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇന്ന് പുലർച്ചെയാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Advertisement