റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സ്ത്രീകൾ മരിച്ചു

Advertisement

മലപ്പുറം:
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സ്ത്രീകൾ മരിച്ചു. വാവാട് കണ്ണിപ്പുറായിൽ 1 സുഹ്‌റ(50), പുൽക്കുഴിയിൽ ആമിന(70) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്തായിരുന്നു അപകടം. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹ വീട്ടിൽ നിന്നും മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചത്.

കൊടുവള്ളി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. സുഹ്‌റയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ(65) സംഭവദിവസം തന്നെ മരിച്ചിരുന്നു. കുളങ്ങരക്കണ്ടിയിൽ മറിയ, ഫിദ(23) എന്നിവർ ചികിത്സയിലാണ്.

Advertisement