പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് വയനാട് സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്.പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് വയനാട് സ്വദേശികൾ അറസ്റ്റിൽ. വൈത്തിരിയിൽ വച്ച് എലത്തൂർ സി.ഐ സായൂജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.വിദേശത്തെ സാമ്പത്തിക തർക്കമാണ് പയ്യോളി സ്വദേശി ഷൗക്കത്തിനെ തട്ടികൊണ്ടു പോകാൻ കാരണം

തലക്കുളത്തൂരിലെ ബന്ധു വീടിന് സമീപത്തുവച്ചാണ് ഷൗക്കത്തിനെ കാറിലെത്തിയ സംഘം ഇന്നലെ രാത്രി 10 മണിയ്ക്ക് തട്ടികൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് എലത്തൂർ പൊലിസിന് പരാതി ലഭിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈത്തിരിയിൽ വച്ച് സലീം, ജംഷീർ, അജ്മൽ, അൻസിക്, നൗഫൽ എന്നിവരെ പിടികൂടിയത്.വിദേശത്തുണ്ടായ സാമ്പത്തിക തർക്കവും മറ്റൊരു കേസിലെ പരാതി പിൻവലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു തട്ടികൊണ്ടുപോയത്. പ്രതികൾ ഷൗക്കത്തിനെ മർദിക്കുകയും ചെയ്തു
ഷൗക്കത്തിനൊപ്പം വിദേശത്ത് ജോലി ചെയ്യുന്ന ഒരാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Advertisement