തിരുവനന്തപുരത്ത് എക്‌സൈസ് പരിശോധനയില്‍ പിടികൂടിയത് 125.397 ഗ്രാം എംഡിഎംഎ; നഗരത്തിലെ മയക്കുമരുന്ന് ശൃഖലയിലെ പ്രധാനികള്‍

Advertisement

തിരുവനന്തപുരത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 125.397 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.
എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച രണ്ടു ബൈക്കുകളും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നും എംഡിഎംഎ കടത്തിയ യുവാക്കളാണ് പിടിയിലായത്. നഗരത്തിലെ മയക്കുമരുന്ന് ശൃഖലയിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.
തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും 14.5 കിലോ കഞ്ചാവും പിടികൂടി. നെടുമങ്ങാട് സ്വദേശി മഹേഷ് പിടിയിലായി. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Advertisement