സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട: സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ.പീഡിപ്പിച്ചത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ.

പടിഞ്ഞാറേക്കല്ലട ഗവ.എൽ.പി സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായ മൈനാഗപ്പള്ളി വേങ്ങ കുഴിവിള വീട്ടിൽ സതീഷ് കുമാറാണ് അറസ്റ്റിലായത്.വിദ്യാർത്ഥിനികൾക്ക് നിരന്തരമായ വയറുവേദനയെ തുടർന്നുണ്ടായ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷകർത്താക്കളുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement