അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് ഹൈക്കോടതി

കൊച്ചി.അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് ഹൈക്കോടതി. തൊഴിലിടമെന്ന നിലയിൽ അഭിഭാഷകർക്ക് കോടതി പരിസരങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. നെടുമങ്ങാട് കഴിഞ്ഞ ദിവസം അഭിഭാഷകനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. സമീപകാലത്ത് കോടതി പരിസരങ്ങളിൽ അഭിഭാഷകർ അതിക്രമങ്ങൾക്ക് ഇരയാകുന്നു. അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ

Advertisement