ഭക്ഷണത്തിനിടെ ഓക്കാനം, തട്ടുകടയില്‍ നടന്നത് കൂട്ടയടി

Advertisement

വൈക്കം .തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാക്കളിലൊരാൾ ഓക്കാനിച്ചതിന്റെ പേരില്‍ വൈക്കത്ത് സംഘർഷം. യുവാക്കൾ ചേരി തിരിഞ്ഞ് പലകുറി ഏറ്റുമുട്ടി.
തലക്ക് പരിക്കേറ്റ രണ്ട് പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വൈക്കം ഉല്ലലയിലെ തട്ടുകടയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആലത്തൂർ സ്വദേശികളിലൊരാൾ ഓക്കാനിച്ചപ്പോൾ എതിർ വിഭാഗത്തിലെ ഒരാൾ ചിരിച്ചതോടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തട്ടുകടയിലെ അടി പിടിക്ക്‌ശേഷം രണ്ടിടത്ത് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി. നിരവധി കേസുകളിൽ പ്രതി ആയവരും കാപ്പ ചുമത്തി നാട് കടത്തപ്പെട്ടവരും ഏറ്റുമുട്ടിയ സംഘത്തിലുണ്ട്.
ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ആലത്തൂർ സ്വദേശികളായ കിരൺ ദാസ് ) മനു പ്രസാദ് ) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
സംഭവത്തിൽ അറസ്റ്റു ചെയ്ത തലയാഴം സ്വദേശികളായ അനന്തു അഗ്രേഷ്, രഞ്ജിത്ത്, ബിനോ, ചേർത്തല സ്വദേശി അനന്തു ബിനു എന്നിവരെ റിമാൻഡ് ചെയ്തു.

Advertisement