വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 30 ശനി

BREAKING NEWS

👉 ഏഷ്യൻ ഗെയിംസ്:
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളി

👉 നിജ്ജറിൻ്റെ കൊലപാതകം ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ.
ഒരു തെളിവുമില്ലാതെ അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ.

👉 അന്തരിച്ച വിഖ്യാത ശാസ്ത്രജൻഡോ: എം എസ് സ്വാമിനാഥൻ്റ സംസ്കാരം ഇന്ന്

👉 2000 രൂപാ നോട്ടുകൾ തിരികെ നൽകാനുള്ള അവസാന ദിവസം ഇന്ന്

👉ദില്ലിയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച പി പി സുജാതൻ്റെ പോസ്റ്റ് മാർട്ടം ഇന്ന്

👉മുട്ടിൽ മരംമുറി കേസ്; റവന്യു വകുപ്പിനെതിെ സി പി എം .കർഷകർക്ക് നൽകിയ നോട്ടീസുകൾ പിൻ വലിക്കണം.

👉 ഓണം ബംപർ ഒന്നാം സമ്മാനം: ടിക്കറ്റ് വാളയാറിൽ നിന്ന് തന്നെ വാങ്ങിയത്; വേണമെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും സമ്മാനർഹൻ .

👉കണ്ണൂരിൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് വ്യാപാരികൾ

👉 ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതു മുന്നണിയിൽ തുടരാൻ ആവില്ലെന്ന് ജെ ഡി എസിന് സി പി എം മുന്നറിയിപ്പ്. ഉടൻ തിരുമാനമറിയിക്കണമെന്നും നിർദ്ദേശം.


🌴 കേരളീയം 🌴

🙏സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചു. വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടി. കൊവിഡ് മഹാമാരിമൂലം രണ്ടു വര്‍ഷം സര്‍വീസ് നടത്താനാകാതെ സ്വകാര്യ ബസുകള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേയാണ് നടപടി.

🙏മെഡിക്കല്‍ ഓഫീസര്‍ നിയമന കോഴക്കേസില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നെന്ന് സംശയിച്ച് പൊലീസ്. അഖില്‍മാത്യുവിന് പരാതിക്കാരന്‍ ഹരിദാസ് പണം കൊടുത്തെന്നു പറയുന്ന ഏപ്രില്‍ 10 ന് അഖില്‍ പത്തനംതിട്ടയിലായിരുന്നു. ആരോപണം ഉന്നയിച്ച ഹരിദാസന്‍ കണ്ട അഖില്‍ മാത്യുവിന്റെ ഫോട്ടോയും പൊലീസ് കാണിച്ച ഫോട്ടോയും തമ്മില്‍ വ്യത്യാസമുണ്ടെന്നും പോലീസ്.

🙏നിയമന കോഴക്കേസില്‍ കന്റോണ്‍മെന്റ് പൊലീസ് ആരോപണം ഉന്നയിച്ച ഹരിദാസന്റെ വീട്ടിലെത്തി മൊഴിയെടുത്തു. തെളിവുകളും ശേഖരിച്ചു. ആരോപണങ്ങള്‍ സത്യമാണെന്നു പരാതിക്കാരന്‍ ഹരിദാസ് ആവര്‍ത്തിച്ചു. എട്ടര മണിക്കൂറെടുത്താണ് മൊഴിയെടുത്തത്.

🙏കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ 30 കോടി രൂപ കൈമാറിയെന്നും 40 കോടി രൂപകൂടി ലഭിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍. ഇന്നു കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചേരുമെന്ന് സിപിഎം നേതാവായ കണ്ണന്‍ പറഞ്ഞു.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ എം.കെ കണ്ണനെ ചോദ്യം ചെയ്യുന്നത് എന്‍ഫോഴ്സ്മെന്റ് താത്കാലികമായി നിര്‍ത്തി. ശരീരം വിറയ്ക്കുന്നുണ്ടെന്നു കണ്ണന്‍ പറഞ്ഞെന്നും കണ്ണനില്‍നിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നുമാണ് ഇഡി പറയുന്നത്.

🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പൊലീസ് എസ്പി കെ.എം. ആന്റണിയെയും ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിനെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

🙏സംസ്ഥാന ചലച്ചിത്ര മേളയുടെ വരവു ചെലവു കണക്കു തേടി കേന്ദ്ര ജിഎസ്ടി. അഞ്ചു വര്‍ഷത്തെ കണക്കാണ് ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി അടയ്ക്കാത്തതിനാലാണ് വിവരം തേടിയിരിക്കുന്നത്.

🙏വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരും.

🙏നിപ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ദ്ധര്‍ക്കും മന്ത്രിതലസംഘത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനങ്ങള്‍. മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം ഒന്നിച്ചു നിന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.

🙏മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയം എടുത്താല്‍ തങ്ങളും രാഷ്ട്രീയമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് സര്‍ക്കാരിനു കാശുണ്ടാക്കിക്കൊടുക്കാന്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു.

🙏കേരളബാങ്കിലെ പണമെടുത്ത് കരുവന്നൂരിലെ കൊള്ളയുടെ കടം വീട്ടുന്നുതു ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ബാങ്കു കൂടി തകകരാനേ ഇതുപകരിക്കൂ.

🙏കാട്ടാക്കടയിലെ വീട്ടില്‍ കത്തെഴുതിവച്ചു സ്ഥലംവിട്ട 13 കാരനെ പോലീസ് പിടികൂടി. തന്റെ ഇഷ്ട സ്ഥലമായ ഫ്‌ളോറിഡയിലേക്ക് പോകാനാണ് മുന്നൂറു രൂപയുമായി വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പോലീസിനോടു പറഞ്ഞു.

🙏നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തില്‍ സ്വര്‍ണം കടത്തിയ യുവതിയേയും അതു കവര്‍ന്നെടുക്കാന്‍ എത്തിയ നാലു പേരുള്‍പ്പെടെ അഞ്ചു പേരെയും പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിനി റജീനയില്‍നിന്ന് പൊലീസ് ഒരു കിലോ സ്വര്‍ണമാണു പിടികൂടിയത്.

🙏ഡല്‍ഹി ദ്വാരകയില്‍ എസ്എന്‍ഡിപി ശാഖ സെക്രട്ടറി പി.പി സുജാതനെ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ്.

🇳🇪 ദേശീയം 🇳🇪

🙏കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടക ഒക്ടോബര്‍ 15 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി നദീജല അതോറിറ്റി ഉത്തരവിറക്കി. നിലവില്‍ നാല് റിസര്‍വോയറുകളിലും സ്വന്തം ആവശ്യത്തിന് പോലും വെള്ളമില്ലെന്ന് കര്‍ണാടക വാദിച്ചു.

🙏പോക്സോ നിയമപ്രകാരം ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനു പ്രായപരിധി 18 ല്‍നിന്ന് 16 ആയി കുറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നിയമ കമ്മീഷന്‍. 16 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ കോടതിക്കു വിവേചനപരമായി തീരുമാനമെടുക്കാമെന്നും നിയമ കമ്മീഷന്‍ ശുപാര്‍ശചെയ്തു.

🙏വനിത സംവരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ഒപ്പുവച്ചിരുന്നു ലോക്സഭയും, രാജ്യസഭയും ബില്‍ പാസാക്കിയാണ് രാഷ്ട്രപതിക്കു മുന്നില്‍ എത്തിയത്.

🙏പാര്‍ലമെന്റില്‍ തനിക്കെതിരായി ബിജെപിയുടെ രമേശ് ബിധുരി നടത്തിയ വിദ്വേഷ പ്രസംഗത്തെ അപലപിക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി എംപി പ്രധാനമന്ത്രിക്കു കത്തയച്ചു.

🙏സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടിവന്നെന്നാണ് വിശാലിന്റെ ആരോപണം.

🙏കോണ്‍ഗ്രസ് എംഎല്‍എയെ പഞ്ചാബില്‍ അറസ്റ്റു ചെയ്തതിന്റെ പേരില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് പിണങ്ങിയിട്ടുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍നിന്നു പിന്മാറില്ലെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍.

🇦🇽 അന്തർ ദേശീയം 🇦🇺

🙏കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണ്. വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണം അതാണെന്നും ജയശങ്കര്‍ പറഞ്ഞു.

🙏ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടത്.

🙏കനത്ത മഴമുലം ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രളയം. മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.

🙏പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവറേക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറേ ആളുകള്‍ക്ക് പരിക്കേറ്റു. മാസ്തങ് ജില്ലയിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. നാല്‍പതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

🙏നബിദിനം പ്രമാണിച്ച് ഒമാനില്‍ 162 തടവുകാര്‍ക്ക് പൊതുമാപ്പ്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണു പൊതുമാപ്പ് നല്‍കിയത്.

🏸🏏 കായികം 🏑🥍

🙏ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിലെ വനിതകളുടെ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ കിരണ്‍ ബലിയന്‍ വെങ്കല മെഡല്‍ നേടി. ഈ ഇനത്തില്‍ 72 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. ഇതോടെ എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. 105 സ്വര്‍ണമുള്‍പ്പെടെ 200 മെഡലുകള്‍ നേടി ചൈന ഒന്നാം സ്ഥാനത്താണ്. 27 സ്വര്‍ണമുള്‍പ്പെടെ 99 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 26 സ്വര്‍ണത്തോടെ 102 മെഡലുകളുമായി ദക്ഷിണകൊറിയ മൂന്നാം സ്ഥാനത്തുമാണ്.

Advertisement