ഐസിയു പീഡനക്കേസ്: ഗൈനക്കോളജിസ്റ്റിനെതിരായ പരാതിയിൽ തുടർ നടപടിയില്ലെന്ന് പോലീസ്

Advertisement

കോഴിക്കോട് :മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരായ പരാതിയിൽ തുടർ നടപടിയില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ. ഗൈനക്കോളജിസ്റ്റ് പ്രീതിയുടെ ഭാഗത്ത് നിന്ന് വീഴ്ച കണ്ടെത്താനായിട്ടില്ല. പരിശോധന സമയത്തും റിപ്പോർട്ട് തയ്യാറാക്കിയതിലും വീഴ്ചയില്ലെന്നും അതിജീവിതക്ക് എസിപി നൽകിയ കത്തിൽ പറയുന്നു

കഴിഞ്ഞ ദിവസമാണ് ഡോ. കെ വി പ്രീതിക്കെതിരായ പരാതിയിൽ അസി. കമ്മീഷണർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അറിയാൻ അതിജീവിത കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ എസിപി നൽകിയത്. ഡോ. പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

Advertisement