മദ്യപാനത്തെ തുടര്‍ന്നുണ്ടായ തർക്കത്തിൽ 80 കാരൻ തൃശ്ശൂരിൽ അടിയേറ്റു മരിച്ചു

Advertisement

തൃശൂര്‍.മദ്യപാനത്തെ തുടര്‍ന്നുണ്ടായ തർക്കത്തിൽ 80 കാരൻ തൃശ്ശൂരിൽ അടിയേറ്റു മരിച്ചു. കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറ സ്വദേശി ഔസേപ്പാണു (80) മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ തോട്ട്യാന്‍ ജോസഫിന്റെ മകന്‍ ജോബിയെ (55) വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് 5.15നായിരുന്നു സംഭവം. വെള്ളിക്കുളങ്ങര പൊലീസ് എത്തി ഔസേപ്പിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോബിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഔസേപ്പിനെ ജോബി കമ്പിവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്നു വെള്ളിക്കുളങ്ങര പൊലീസ് അറിയിച്ചു. ഔസേപ്പിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Advertisement