രണ്ടാം വന്ദേഭാരത്, കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കി

Advertisement

കാസർഗോഡ് . രണ്ടാം വന്ദേഭാരതിന്‍റെ ഭാഗമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കി. ട്രെയിൻ രാത്രി നിർത്തിയിടുന്നതിനാൽ ആർ.പി.എഫിന്‍റെ പ്രത്യേക നിരീക്ഷണമൊരുക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സ്റ്റേഷനിൽ അധികമായി നാൽപ്പത്തിയൊന്ന് സിസിടിവി ക്യാമറകളും സ്ഥാപിക്കും


സുരക്ഷാ സംവിധാനങ്ങൾ പരിമിതമായിരുന്ന കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ രണ്ടാം വന്ദേഭാരതിന്‍റെ വരവോടെയാണ് പ്രധാനപ്പെട്ട മാറ്റങ്ങൾ ുണ്ടായത്. സ്റ്റേഷനിൽ നിലവിലെ 19 ക്യാമറകൾക്ക് പുറമെ 41 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. രാത്രികാല നിരീക്ഷണത്തിനായി കൂടുതൽ ആർ.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കാസർഗോഡ് സമീപ കാലത്ത് ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കൂടി പരിഗണിച്ചാണ് സുരക്ഷാ സംവിധാനങ്ങളിലെ മാറ്റം. അതോടൊപ്പം ട്രെയിനിന്‍റെ അറ്റകുറ്റ പണികൾക്കായി കൂടുതൽ ജീവനക്കാരെ കൂടി നിയമിച്ചിട്ടുണ്ട്. അതേസമയം ട്രെയിൻ യാത്ര പ്രതിസന്ധി രൂക്ഷമായ കാസർഗോഡിന് ആശ്വാസമായാണ് രണ്ടാം വന്ദേഭാരത് വരവ്.

റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ കാസർഗോഡ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫ്ലാഗ് ഓഫിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്

Advertisement