നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി

കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഇതുവരെ 323 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇതില്‍ 317 എണ്ണം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നുണ്ട്. ഓക്‌സിജന്‍ സഹായം നീക്കിയിട്ടുണ്ട് എന്നാല്‍ ഐസിയുവില്‍ നിന്ന് മാറ്റിയിട്ടില്ല. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിവലില്‍ സമ്പര്‍ക്ക പട്ടികയിലും ഐസൊലേഷനിലുമായി 994 പേരാണുള്ളത്. ഇതില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗവ്യാപനം തടയാന്‍ സാധിച്ചെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ല. ഇന്‍ഡക്‌സ് കേസിന്റെ ഹൈ റിസ്‌ക് കോണ്ടാക്ടുകളെയും പരിശോധിച്ചിരുന്നു. 42 ദിവസം കൂടി നിപ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement