കുറച്ചു പേര്‍ക്ക് ഇതോടെ സമാധാനം കിട്ടി കാണും….. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ നായര്‍

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് ചലച്ചിത്ര താരം നവ്യ സമ്മാനം സ്വീകരിച്ചു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നവ്യ നായര്‍.
ഭര്‍ത്താവ് സന്തോഷ് മേനോനും അമ്മയും മകനുമൊത്തുള്ള ചിത്രമാണ് നവ്യ പോസ്റ്റ് ചെയ്തത്. പിന്നാലെ നവ്യയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കുറച്ചു പേര്‍ക്ക് ഇതോടെ സമാധാനം കിട്ടി കാണും. ഇപ്പൊ കണ്ടില്ലേ അവരുടെ ജീവിതത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന്. വെറുതെ കഥകള്‍ പറഞ്ഞു ഉണ്ടാക്കിക്കോണം.- എന്നായിരുന്നു ഒരാളുടെ കമന്റ്. സച്ചിന്‍ സാവന്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നവ്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സച്ചിന്‍ സാവന്തുമായി മുംബൈയില്‍ അയല്‍ക്കാരായിരുന്ന പരിചയം മാത്രമാണുള്ളത് എന്നായിരുന്നു നവ്യയുടെ കുടുംബത്തിന്റെ വിശദീകരണം.

Advertisement