ആർക്കും മാതൃകയാക്കാവുന്ന വിധം ആത്മ സമർപ്പണം നടത്തിയ കർമ്മയോഗിയാണ് പി പി മുകുന്ദനെന്ന് ഗവർണർ

Advertisement

തിരുവനന്തപുരം.ആർക്കും മാതൃകയാക്കാവുന്ന വിധം ആത്മ സമർപ്പണം നടത്തിയ കർമ്മയോഗിയാണ് പി പി മുകുന്ദനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 
ഒരു സംഘടനയിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിൻ്റെ ഉത്തമ മാതൃകയാണ് പി.പി.മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി തിരുവനന്തപുരം  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.പി.മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.ഓരോ വീട്ടിലും വ്യക്തി ബന്ധമുള്ള നേതാവായിരുന്നു അദ്ധേഹമെന്ന്  ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മന്ത്രി ആന്റണി രാജു, യുഡിഫ് കൺവീനർ എം എം ഹസ്സൻ,സിപി ഐ നേതാവ് സി ദിവാകരൻ,RSS മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ, ബി ജെ പി മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, കെ.രാമൻപിള്ള തുടങ്ങി നിരവധി പ്രമുഖർ പി.പി.മുകുന്ദനെ അനുസ്മരിച്ചു.

Advertisement