പ്രായപൂർത്തിയാകാത്ത അതിഥി പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം

Advertisement

ഇടുക്കി. ചെറുതോണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് പീഡനം ശ്രമം നടന്നത്. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. അസാം സ്വദേശി നീൽകുമാർ ദാസാണ് പ്രതി. കുട്ടികൾ മാത്രം ഉണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രതി മിട്ടായി തരാമെന്ന് പറഞ്ഞ് മുറിയിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ടുനിന്ന മറ്റൊരു അതിഥി തൊഴിലാളിയാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവം പുറത്തിറഞ്ഞതോടെ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഇടുക്കി പോലീസ് ഇന്ന് പിടികൂടി. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement