ഗവർണർ ഒപ്പിട്ടു, ആശുപത്രി സംരക്ഷണ ബില്ലിനു അംഗീകാരം

Advertisement

തിരുവനന്തപുരം.ആശുപത്രി സംരക്ഷണ ബില്ലിനു അംഗീകാരം ,ഗവർണർ ബില്ലിൽ ഒപ്പിട്ടു. നിയമസഭ പാസാക്കിയ ബില്ലിനാണ് അംഗീകാരം. ആരോഗ്യ പ്രവർത്തകർക്കതിരെയുള്ള അതിക്രമങ്ങൾ തടയുന്നതാണ് നിയമം.
ആക്രമണം നടന്നാൽ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു മുതൽ 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. വിചാരണ നടപടികൾക്ക്‌ പ്രത്യേക കോടതി. പരമാവധി 7 വർഷവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ
നികുതി നിയമഭേദഗതി ബില്ലിനും ഗവർണറുടെ അംഗീകാരം ലഭിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here