വളവിലൊക്കെ ദാ ഇങ്ങനെ വേണം ഓടിച്ചു കയറാന്‍, അപകടം വരുന്ന വഴി കണ്ടോ, വിഡിയോ ദൃശ്യം

Advertisement

തിരുവനന്തപുരം. വിതുര ചേന്നൻപാറയിൽ വാഹനാപകടത്തില്‍ 6 പേർക്ക് പരുക്ക്.വിതുരയിൽ നിന്നും വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്ന ജീപ്പ്, കാർ എന്നിവയുമായി കൂട്ടിഇടിക്കുകയായിരുന്നു. വളവില്‍ അതുപരിഗണിക്കാതെ മറ്റുവാഹനങ്ങളെ ഓവര്‍ടേക്കുചെയ്ത ജീപ്പ് കൂട്ടിയിടിക്കുന്നത് സിസിടിവി ഫുട്ടേജില്‍ വ്യക്തമാണ്. ജീപ്പിൽ ഉണ്ടായിരുന്നവർക്കും പിക് അപ്പ് വാഹനത്തിൽ ഉണ്ടായിരുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement