സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി മൂന്ന് മരണം

Advertisement

പത്തനംതിട്ട.സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി മൂന്ന് മരണം. പത്തനംതിട്ടയിൽ
ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് പേരും, മലപ്പുറം വളാഞ്ചേരിയിൽ
ഇരുചക്ര വാഹനം കടയിലേക്ക് ഇടിച്ചു കയറി ഒരാളും മരിച്ചു. ഇടുക്കി
മുരിക്കാശേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ച്
മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു.


പത്തനംതിട്ട മാന്തുക ഗ്ലോബ് ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. കാരക്കാട് സ്വദേശികളായ വിഷ്ണു, വിശ്വജിത്ത് എന്നിവർ അപകടത്തിൽ മരിച്ചു. പരുക്കേറ്റ ഒരാൾ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു അപകടം. മലപ്പുറം വളാഞ്ചേരിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പട്ടാമ്പി സ്വദേശി പ്രസാദ് മരിച്ചു.

ഇടുക്കി മുരുക്കാശ്ശേരിയിൽ റോഡ് മുറിച്ചു കിടക്കുന്നതിനിടെ മധ്യവയസ്കനെ അമിതവേഗതയിൽ എത്തിയ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. തേക്കിൻതണ്ട് സ്വദേശി സണ്ണിക്ക് ആണ് ഗുരുതര പരിക്കേറ്റത്. സണ്ണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement