സൈബർ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി മറിയ ഉമ്മൻ

Advertisement

തിരുവനന്തപുരം . സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉണ്ടായ സൈബർ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി മറിയ ഉമ്മൻ. നേരിട്ട് എത്തിയാണ് പരാതി നൽകിയത്. അധിക്ഷേപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ട് ഉൾപ്പെടെ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചില ഇടത് അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് മറിയ ഉമ്മനെതിരെ അധിക്ഷേപമുയർന്നത്. ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മന് എതിരെയും പുതുപ്പള്ളി തിരഞ്ഞെടുപ്പ് സമയത്ത് സൈബർ ആക്രമണം നടന്നിരുന്നു. അച്ചുവിൻറെ പരാതിയിൽ സെക്രട്ടറിയേറ്റ് മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൂജ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾ തുടർന്നു വരികയാണ്.

Advertisement