പോൺ വീഡിയോ സ്വകാര്യമായി കാണുന്നതിൽ തെറ്റില്ല; പ്രചരിപ്പിക്കുന്നതാണ് കുറ്റം: ഹൈക്കോടതി

Advertisement

കൊച്ചി: പോൺ വീഡിയോകൾ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി. പോൺ വീഡിയോകൾ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന് പോൺ വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം.

എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വിഡിയോകൾ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിധിന്യായത്തിൽ പറഞ്ഞു.

‘ഡിജിറ്റൽ യുഗത്തിൽ ഇത്തരം വീഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. എല്ലാ പ്രായക്കാർക്കും ഒരു വിരൽതുമ്പിൽ വിഡിയോകൾ ലഭ്യമാകും. എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വിഡിയോകൾ നിരന്തരം കാണുകയും അതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും,’ കോടതി പറഞ്ഞു.

2016 ജൂലൈയിലാണ് ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ പോൺ വീഡിയോ കണ്ടതിന് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്. കേസിലെ എല്ലാ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

Advertisement