കോഴിക്കോട്ട് നിപ സംശയം,കരുതല്‍ നടപടി തുടങ്ങി

Advertisement

കോഴിക്കോട്.കോഴിക്കോട്ട് നിപ സംശയം,പരിശോധന ഫലം വൈകിട്ട്,പനി ബാധിച്ച് മരിച്ച രണ്ടുപേരുടെയും പരിശോധന ഫലം വൈകിട്ട് ലഭിക്കും. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ലഭിക്കുക. മരിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കും

ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് എത്തി. അല്പസമയത്തിനകം ഉന്നതതല യോഗം ആരംഭിക്കും. കോഴിക്കോട് കലക്ടറേറ്റിൽ വച്ചാവും യോഗം നടക്കുക. മന്ത്രി മുഹമ്മദ്‌ റിയാസ് കോഴിക്കോട്ടേക്ക്. ജില്ലയിൽ ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി യുടെ നിർദേശം. മന്ത്രി ഇന്ന് തന്നെ കോഴിക്കോട്ടെത്തും. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് മുഹമ്മദ്‌ റിയാസ്

ഏകോപനം മന്ത്രി നേരിട്ട് നടത്തും.

Advertisement