കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ചെന്നെയില്‍നിന്നും അറസ്റ്റിലായ മലയാളി ഭീകരന്റെ മൊഴി

Advertisement

ഐഎസ് ഉപസംഘടന കേരളത്തിൽ രൂപീകരിക്കാന്‍ പദ്ധതിയിട്ടു

കൊച്ചി.കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ചെന്നെയില്‍നിന്നും അറസ്റ്റിലായ മലയാളി ഭീകരന്റെ മൊഴി. ഐഎസ് ഭീകരൻ നബീലാണ് എന്‍ഐഎക്ക് മൊഴി നല്‍കിയത്.കേരളത്തില്‍ ഐഎസ് മോഡല്‍ സംഘടനയ്ക്ക് രൂപം നല്‍കാന്‍ പദ്ധതിയിട്ടു. നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടു.

ഇതിന്‍റെ ചിലവിലേക്കും കൂടുതല്‍പേരെ പരിശീലിപ്പിക്കാനും പണത്തിനായി തൃശൂരും പാലക്കാടും ആരാധനാലയങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടിരുന്നു. തൃശൂര്‍ മൊഡ്യൂളിന്‍റെ തലവനായിരുന്നു നബീല്‍.

ക്രിസ്റ്റ്യന്‍ പുരോഹിതര്‍ അടക്കം പ്രമുഖ വ്യക്തികളെ അപായപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും മൊഴി. വിദേശത്ത് നിന്നാണ് നബീൽ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. പെറ്റ് ലവേഴ്സ് എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു നീക്കം
ഐഎസ് നീക്കങ്ങളുടെ വിശദാംശങ്ങള്‍ നബീലിന്റെ ടെലഗ്രാമില്‍ നിന്നും കണ്ടെത്തി.ഇതില്‍പെട്ടവരെ വൈകാതെ പിടികൂടും. മൂന്നുപേരെ പിടികൂടിയിരുന്നു. നബീല്‍ 16 വരെ എൻഐഎ കസ്റ്റഡിയിൽ

Advertisement