ഡാം റിസർവോയറിൽ വള്ളം മുങ്ങി മൂന്നു യുവാക്കളെ കാണാതായി

Advertisement

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിലെ ആനവാരിയില്‍ വള്ളം മുങ്ങി കാണാതായ 3 യുവാക്കൾക്കളെ കണ്ടെത്താനായില്ല. ഇന്നും തിരച്ചിൽ എൻ ഡി ആർ എഫ് സംഘത്തിന്റെ നേതൃത്വത്തിൽ . 4 പേർ സഞ്ചരിച്ചിരുന്ന വഞ്ചി ആണ് മറിഞ്ഞത്. തൃശ്ശൂര്‍ പാണഞ്ചേരി കൊള്ളിക്കാട് സ്വദേശികളായ നൗഷാദ്, അജിത്ത്, വിപിന്‍ എന്നിവരെയാണ് കാണാതായാത്. ഇവര്‍ക്കായുള്ള തിരച്ചിൽ ആണ് പുരോഗമിക്കുന്നത്. വഞ്ചിയിലുണ്ടായിരുന്ന കൊള്ളിക്കാട് സ്വദേശി ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. പിച്ചി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ഇന്ന് വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം.

Advertisement