പിക്അപ്പ് വാന്‍ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Advertisement

തൃശ്ശൂര്‍. ദേശമംഗലം തലശ്ശേരിയില്‍ പിക്അപ്പ് വാന്‍ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തലശ്ശേരി സ്വദേശി നെല്ലിക്കൽ വീട്ടില്‍ പപ്പൻ എന്ന കിട്ടുണ്ണി ആണ് മരിച്ചത്. ഉച്ചക്ക് 2 മണിയോടെ ആയിരുന്നു അപകടം. ആറങ്ങോട്ടുകര ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ ആണ് അപകടത്തില്‍ പെട്ടത്. വാന്‍ റോഡിൽ നിന്നും തെന്നിമാറി സമീപത്തെ മതിലിൽ ചെന്ന് ഇടിക്കുകയായിരുന്നു. മതിലിന്റെയും വാനിന്‍റേയും ഇടയിൽ പെട്ടാണ് കാൽനടയാത്രക്കാരൻ ആയ കിട്ടുണ്ണി മരണപ്പെട്ടത്.

Advertisement