മിമിക്രി കലാകാരനെ വീട്ടുവളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

മിമിക്രി കലാകാരനെ വീട്ടുവളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്ന പിള്ളാട്ട് സിപി ഷാജി (41) ആണു മരിച്ചത്. നാദാപുരത്ത് വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാജി.
ഇന്ന് രാവിലെ വീട്ടിന്റെ ഉമ്മറത്ത് നിന്നും ജീവിതം മടുത്തുവെന്നും താന്‍ തന്റെ വഴിയേ പോകുന്നു എന്നും എഴുതിയ കത്ത് അയല്‍വാസിക്ക് കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഷാജിയെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: ജാനു.

Advertisement