ഗവി യാത്ര പത്തനംതിട്ട ജില്ലാ കളക്ടർ നിരോധിച്ചു

Advertisement

പത്തനംതിട്ട. വനത്തില്‍ കനത്തമഴ മൂലം ഗവി യാത്ര നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. മൂഴിയാർ ഡാം തുറന്നു ഉരുൾ പൊട്ടി മലവെള്ളം ഇരച്ചെത്തുകയായിരുന്നു. മൂന്ന് ഷട്ടർ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്
വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. ഗവി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
പമ്പയാറ്റിലും കക്കയാറ്റിലും ജലനിരപ്പുയരുമെന്നാണ് പ്രതീക്ഷ. ആനത്തോട് അണക്കെട്ട് ഭാഗത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞു. മഴ കുറയാത്ത സാഹചര്യത്തിൽ ഗവിയാത്രയ്ക്ക് നിരോധനം.ഗവിയിലേക്ക് കെഎസ്ആർടിസി ബസ്സും സർവീസ് നടത്തില്ല. ഗവിയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ ഉണ്ടായതായി വിവരമുണ്ട്.

Advertisement