സംസാരശേഷിയില്ലാത്ത അഞ്ചു വയസ്സുകാരൻ പുഴയിൽ വീണു മരിച്ചനിലയില്‍

Advertisement

കോഴിക്കോട്. ഫറോക്കിൽ അഞ്ചു വയസ്സുകാരൻ പുഴയിൽ വീണു മരിച്ചു. ചാലിയാർ പുഴയിൽ വീണാണ് മൂഴിക്കൽ സ്വദേശി റജാസിന്റെ മകൻ ഗാനിം മരിച്ചത്. മാതാവിൻറെ വീട്ടിലെത്തിയ ഗാനിമിനെ രാവിലെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലാണ് മത്സ്യത്തൊഴിലാളികൾ പുഴയിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടിയാണ് മരിച്ച ഗാനിം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement