പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

Advertisement

നെടുമ്പാശേരി. പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്. കാംകോയിലെ കാൻറീൻ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാനിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് സ്വദേശിയായ വേലുവിനെ നെടുമ്പാശ്ശേരി പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്.പിക്കപ്പ് വാൻ അമിത വേഗതയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Advertisement