കെ ഫോണ്‍ പദ്ധതി, അക്കൗണ്ടന്റ് ജനറല്‍ വിശദീകരണം തേടി

Advertisement

തിരുവനന്തപുരം.കെ ഫോണ്‍ പദ്ധതി നടത്തിപ്പിലെ എസ്.ആര്‍.ഐ.റ്റിയുടെ അലംഭാവം ചൂണ്ടിക്കാട്ടി അക്കൗണ്ടന്റ് ജനറല്‍ കെ ഫോണിനോട് വിശദീകരണം തേടി. എസ്.ആര്‍.ഐ.റ്റി വന്‍വീഴച വരുത്തിയെന്നും പദ്ധതിയുടെ കാലതാമസത്തിനു കാരണമിതാണെന്നും കത്തില്‍ വിവരിക്കുന്നു. 2022 ഡിസംബര്‍ വരെയുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചിട്ടില്ല.

പ്രതീക്ഷിച്ച വേഗത്തില്‍ കെഫോണ്‍ പദ്ധതി ലക്ഷ്യം കൈവരിക്കാതിരുന്നതിന് പ്രധാന കാരണം എസ്.ആര്‍.ഐ.റ്റിയുടെ വീഴ്ചയാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. വീഴ്ചകള്‍ വിശദീകരിക്കുന്ന കത്തും പുറത്തുവന്നു. 2023 ജനുവരി 18ന് ഭാരത് ഇലക്‌ട്രോണിക്‌സും എസ്ആര്‍.ഐറ്റിയും നടത്തിയ യോഗത്തിലെ പരാമര്‍ശങ്ങളും കത്തിലുണ്ട്. 2022 ഡിസംബര്‍ ആകുമ്പോഴേക്കും പദ്ധതികള്‍ ഏതൊക്കെ പൂര്‍ത്തീകരിക്കണമെന്ന് കെ ഫോണ്‍ ടാര്‍ഗറ്റ് നിശ്ചയിച്ചിരുന്നു.

എന്നാല്‍ ഇതു പൂര്‍ത്തീകരിക്കാന്‍ എസ്.ആര്‍.ഐറ്റിക്ക് കഴിഞ്ഞില്ല. ഇതു എസ്.ആര്‍.ഐ.റ്റി സമ്മതിച്ചായും കത്തില്‍ വ്യക്തമാക്കുന്നു. യോഗത്തില്‍ ഭാരത് ഇലക്‌ട്രോണിക്‌സ് ചില ഗുരുതര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആക്ഷന്‍ പ്ലാന്‍ വേണമന്ന് എസ്.ആര്‍.ഐ.റ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഉപകരാര്‍ നല്‍കിയ കമ്പനികളുടെ മേല്‍ എസ്.ആര്‍.ഐ.റ്റിക്ക് നിയന്ത്രണമില്ലെന്നും ഭാരത് ഇലക്‌ട്രോണിക്‌സ് ചൂണ്ടിക്കാട്ടി. ഇതെല്ലാം എസ്.ആര്‍.ഐ.റ്റിയും അംഗീകരിച്ചു. കെഫോണ്‍ പദ്ധതി വൈകാന്‍ കാരണം എസ്.ആര്‍.ഐ.റ്റിയുടെ ഗുരുതര വീഴ്ച കാരണമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും എ.ജിയുടെ കത്തില്‍ പറയുന്നു.

Advertisement