സ്വാതന്ത്ര്യദിന ആഘോഷം; കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

Advertisement

കൊച്ചി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ യാത്രക്കാര്‍ക്ക് വലിയ ഇളവ് നല്‍കി കൊച്ചി മെട്രോ. ടിക്കറ്റ് നിരക്കില്‍ വലിയ ഇളവാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. നാളെ ടിക്കറ്റുകള്‍ക്ക് പരമാവധി 20 രൂപയാണ് ഈടാക്കുക. 30, 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. രാവിലെ 6 മണി മുതല്‍ രാത്രി 11 മണി വരെ ഈ നിരക്കുകള്‍ തുടരും. പേപ്പര്‍ ക്യൂ ആര്‍, ഡിജിറ്റല്‍ ക്യൂആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ ഇളവുകള്‍ ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക.

Advertisement