മാത്യുകുഴല്‍നാടന്‍റെ ഇരട്ടക്കുഴല്‍ തോക്ക്

മുണ്ട്,മുണ്ട്.. നീ മുണ്ട് ഞാന്‍ മുണ്ടണില്യ
Advertisement

മാസപ്പടി വിവാദത്തില്‍ കുഴല്‍നാടന്‍ ചൂണ്ടിയത് ഇരട്ടക്കുഴല്‍ തോക്കായിരുന്നു ഒരു കുഴല്‍ പിണറായിയുടെ നെഞ്ചിനു നേരെയെങ്കില്‍ മറുകുഴല്‍ ലക്ഷ്യമിട്ടത് വിഡി സതീശനെ. ഭരണപക്ഷത്തെ പ്രതിരോധത്തിൽ ആക്കാനുള്ള ഏറ്റവും നല്ലൊരു അവസരം കളഞ്ഞു കുളിച്ചു എന്ന് യുഡിഎഫിനുള്ളിൽ ഭിന്നതയുണ്ട്. വിഷയം രാഷ്ട്രീയമായി ഉന്നയിക്കാത്തത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നേതാക്കൾ. എന്നാൽ യുഡിഎഫ് നേതാക്കളുടെയും പേര് പട്ടികയിൽ ഉൾപ്പെട്ടത് പ്രതിരോധിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. എന്നാല്‍ കുഴല്‍നാടനെ നേരിട്ട രീതി തന്നെ ഭരണപക്ഷം ഈ വിഷയത്തെ എത്ര ജാഗ്രതയോടെ എതിര്‍ക്കാന്‍ തീരുമാനിച്ചു എന്ന് വ്യക്തമാക്കുന്നതാണ്.

പ്രതിപക്ഷത്തെ മറ്റ് ആരുടെയും പിന്തുണയില്ലാതെയാണ് മാത്യു കുഴൽനാടൻ എം.എൽ.എ മാസപ്പടി വിവാദത്തിൽ ഒറ്റയാൾ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. വിവാദം സഭയിൽ ഉന്നയിക്കില്ലെന്ന പ്രതിപക്ഷ തീരുമാനത്തെയും ഞെട്ടിച്ചായിരുന്നു മാത്യു കുഴൽനാടൻ ഇന്നലെ നിയമസഭയിൽ ആഞ്ഞടിച്ചത്. പ്രതിപക്ഷത്തുനിന്ന് ഒരാളുടെ കൈയ്യടി പിന്തുണ പോലും കിട്ടിയില്ലെങ്കിലും, സഭയിൽ വിഷയം ഉന്നയിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരും സഭയിൽ ഉണ്ടായിരുന്നില്ല. പിന്നീട് മാത്യു കുഴൽനാടന് നിയമസഭാ സമുച്ചയത്തിനുള്ളിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കാനും അനുമതി കിട്ടിയില്ല. എന്നിട്ടും പ്രതിപക്ഷത്തു നിന്ന് ഒരാളും അതിനെതിരെ സംസാരിച്ചില്ല. ഇതോടെയാണ് വിഷയത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത മുറുകിയത്.

മാത്യു കുഴൽനാടൻ്റെ ഒറ്റയാൾ പോരാട്ടത്തെ പറ്റി യുഡിഎഫിനുള്ളിൽ രണ്ട് അഭിപ്രായമാണ്. മുന്നണി തീരുമാനം ഇല്ലാതെ നിയമസഭയിൽ വിഷയം ഉന്നയിച്ചത് തെറ്റായിപ്പോയി എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. യുഡിഎഫ് നേതാക്കളുടെ പേര് ഉൾപ്പെട്ടതിനെ ന്യായീകരിക്കുകയാണ് നേതൃത്വം. പാർട്ടി സംഭാവന എന്ന് പറഞ്ഞ് ഒഴിയുന്നെങ്കിലും, ഭരണപക്ഷത്തെ പ്രതിരോധത്തിൽ ആക്കാനുള്ള നല്ലൊരു അവസരം കളഞ്ഞു കുളിച്ചു എന്നും വാദമുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം രാഷ്ട്രീയമായി ഉയർത്തേണ്ട എന്നാണ് യുഡിഎഫ് തീരുമാനം. അതിനുശേഷം പുനരാരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ വിഷയം ചർച്ചയാക്കണോ എന്ന് പിന്നീട് തീരുമാനിക്കും. എന്നാൽ നേതൃത്വത്തിന് വഴങ്ങാതെ വിവാദത്തിൽ സജീവ ഇടപെടൽ നടത്തുമെന്നാണ് മാത്യു കുഴൽനാടൻ്റെ നിലപാട്.

മാസപ്പടി വിവാദത്തില്‍ യുഡിഎഫിനുണ്ടായത് വലിയ രണ്ടു നഷ്ടമാണ്. ഒന്ന് ഭരണപക്ഷത്തെ നേരിടാനുള്ള വലിയ ഒരായുധം മറ്റൊന്ന് മാധ്യമങ്ങള്‍ക്കുമുന്നിലെ വിശ്വാസ്യത

Advertisement