തൃക്കണ്ണമംഗലിൽ ചെണ്ടുമല്ലി വസന്തം

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് ആരംഭിച്ചു. ജൂണിൽ തൃക്കണ്ണമംഗൽ വട്ടകാലവീട്ടിൽ ബിജുവിന്റെ 65 സെന്റ് ഭൂമിയിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.

ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് ഉദ് ഘാടനം നഗരസഭ ചെയർമാൻ എസ് ആർ രമേശ്‌ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫിസർ പുഷ്പരാജൻ പുഷ്പ കൃഷി പദ്ധതിയെ പറ്റി വിശദീകരിച്ചു. ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ വനജ രാജീവ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ അഡ്വ ഉണ്ണി കൃഷ്ണമേനോൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫൈസൽ, കൗൺസിലർ അരുൺ കാടാം കുളം, കാർഷിക വികസന സമിതി അംഗം സജി ചേരൂർ, കർഷകൻ ബിജു വട്ടക്കാല എന്നിവർ സന്നിഹിതകരായിരുന്നു.

Advertisement