സിനിമാസംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

Advertisement

കൊച്ചി. സിനിമാസംവിധായകന്‍ സിദ്ധിഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ നില ആശങ്കാകരമായി തുടരുകയായിരുന്നു. നോണ്‍ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിതനായിരുന്ന അദ്ദേഹത്തിന് അവയവമാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയായിരുന്നു. കടുത്ത പ്രമേഹബാധിതനുമായിരുന്നു. അതിനിടെയാണ് ഇന്നലെ ഹൃദയാഘാതം പ്രതീക്ഷകള്‍ക്ക് തടസമായത്.
സിനിമാമേഖലയാകെ ആശങ്കയോടെ പ്രാര്‍ത്ഥനയില്‍ തുടരുന്നതിനിടെയാണ് അല്‍പം മുമ്പ് മരണം സംഭവിച്ചത്.

9 മണി മുതൽ 12 മണി വരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനം
നടക്കും. സംസ്കാരം നാളെ ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാമസ്ജിദ്

Advertisement