കായലിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

Advertisement

കായംകുളം. കായലിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി 21കാരനായ ഷിബിനെയാണ് കാണാതായത്. രക്ഷാശ്രമത്തിനിടെ അപകടത്തിൽപ്പെട്ട കള്ളിക്കാട് സ്വദേശി മഹേഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടത്ത് കടവ് കിഴക്കേക്കര ജെട്ടിക്ക് വടക്കുഭാഗത്താണ് അപകടമുണ്ടായത്. എൻടിപിസി യുടെ സോളാർ പാനൽ കാണാനാണ് നാല് പേർ  വളളത്തിൽ പോയതെന്നാണ് നാട്ടുകാർ പറയുന്നത്.
വള്ളത്തിലുണ്ടായിരുന കള്ളിക്കാട് സ്വദേശി വിഷ്ണു, വട്ടച്ചാൽ സ്വദേശി സൂര്യ എന്നിവരെയും മൽസ്യത്തൊഴിലാളികൾ രക്ഷപെടുത്തി
അഗ്നിരക്ഷാ സേനയും സ്ക്യൂബാ ടീമും കായലിൽ തിരച്ചിൽ തുടരുന്നു

Advertisement