ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ ഗവേഷണം നിർത്തിക്കുമെന്ന് നിരന്തര ഭീഷണി, അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ പരാതി; കേസ്

Advertisement

പത്തനംതിട്ട : അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ കോളേജ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്തത്. അന്വേഷണത്തിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന് പരാതിക്കാരി പറഞ്ഞു.

മൂന്ന് വർഷം മുൻപ് ഗവേഷക വിദ്യാർത്ഥിയായി കോളേജിൽ എത്തിയ കാലം മുതൽ ദുരനവുഭവമാണ് നേരിടുന്നതെന്ന് വിദ്യാർത്ഥി പറയുന്നു. അസിസ്റ്റന്റ് പ്രൊഫസറുടെ മോശം പെരുമാറ്റത്തിൽ സഹികെട്ടാണ് പൊലീസിനെ സമീപിച്ചത്. അധ്യാപകന്‍റെ ഇഷ്ടത്തിന് വഴങ്ങാതിരുന്നാൽ ഗവേഷണം നിർത്തിക്കുമെന്ന നിരന്തര ഭീഷണിയുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു. കേസ് എടുത്തെങ്കിലും അന്വേഷണത്തിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. എന്നാൽ രഹസ്യമൊഴി എടുക്കലടക്കം അന്വേഷണം വേഗത്തിലാണെന്ന് മാവേലിക്കര പൊലീസ് വിശദീകരിച്ചു. പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് കോളേജിന്‍റെ പ്രതികരണം.

Advertisement