ആയുധപരിശീലന കേന്ദ്രമെന്ന് എന്‍ഐഎ,മഞ്ചേരിയില്‍ പോപുലർ ഫ്രണ്ട് നിയന്ത്രണത്തിലുണ്ടായിരുന്ന ഗ്രീൻ വാലി അക്കാദമി കണ്ടു കെട്ടി

Advertisement

മലപ്പുറം. മഞ്ചേരിയില്‍ പോപുലർ ഫ്രണ്ട് നിയന്ത്രണത്തിലുണ്ടായിരുന്ന ഗ്രീൻ വാലി അക്കാദമി എൻഐഎ കണ്ടു കെട്ടി.ഗ്രീൻ വാലിയിൽ ആയുധ പരിശീലനം നടന്നിരുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി എന്ന് എൻഐഎ. വിവിധ കേസുകളിലെ പ്രതികൾക്ക് ഇവിടെ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയിരുന്നതായും എൻഐഎ വ്യക്തമാക്കി

പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമാണ് ഗ്രീൻ വാലി എന്നാണ് എൻഐഎ കണ്ടെത്തിയത്.പത്ത് ഏക്കർ സ്ഥലത്ത് ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
ആയുധ പരിശീലനത്തിന് ഒപ്പം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഗ്രീൻ വാലിയിൽ നൽകിയിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ
.പ്രധാന നേതാക്കളെ അടക്കം വധിക്കാൻ ലക്ഷ്യമുള്ള പി എഫ് ഐ യുടെ പ്രത്യേക സംഘമായ സർവീസ് വിങ്ങിന് സായുധ പരിശീലനം നൽകിയിരുന്നത് ഗ്രീൻവാലിയിൽ ആണെന്നും എൻഐഎ പറയുന്നു .ഗ്രീൻവാലി കേന്ദ്രത്തെ പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎ വക്താവ് .യുഎപിഎ പ്രകാരം പോപുലർ ഫ്രണ്ടിന്റെ കേരളത്തിലെ 18 വസ്തുവകകളാണ് എൻഐഎ ഇതിനോടകം കണ്ടു കെട്ടിയത്. അഞ്ച് പ്രധാന കേന്ദ്രങ്ങളും കണ്ടു കെട്ടിയിരുന്നു, ആറാമത്തേതാണ് മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമി
സിപിഎം കോൺഗ്രസ് ഭരണകാലത്താണ് ആയുധ പരിശീലനവും സംഭരണവും നടന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആരോപിച്ചു

പോപ്പുലർ ഫ്രണ്ട് നിരോധിച്ചത് മുതൽ നേതാക്കളെയും സ്ഥാപനങ്ങളെയും എൻഐഎ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രം തന്നെ കണ്ടു കെട്ടിയിരിക്കുന്നത്.

Advertisement