പോർവിളി വിവാദങ്ങളിൽ വ്യത്യസ്ത നിലപാടുമായി സി പി എം നേതാക്കൾ

Advertisement

തിരുവനന്തപുരം. പോർവിളി വിവാദങ്ങളിൽ വ്യത്യസ്ത നിലപാടുമായി സി പി എം നേതാക്കൾ. പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിപ്പറഞ്ഞു. പ്രകോപനത്തെ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഓരോരുത്തർക്കും ഓരോ നിലപാട് ഉണ്ടാകാമെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

പ്രകോപന പ്രസംഗങ്ങളെ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംയമനം സൂചിപ്പിക്കുന്ന കോടിയേരിയുടെ വാക്കുകളും എം. വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തലശ്ശേരിയിൽ പി ജയരാജൻ നടത്തിയ പ്രസംഗത്തെ സംസ്ഥാന സെക്രട്ടറി പരോക്ഷമായി തള്ളി. പി ജയരാജനെ പിന്തുണച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ എന്നാല്‍ തന്‍റെ നിലപാട് ആവർത്തിക്കുന്നു.

വിവാദങ്ങളിൽ സിപിഎമ്മിൽ ഏകാഭിപ്രായമില്ലെന്നതിന്റെ തെളിവാണ് ഇരു നേതാക്കളുടെയും വാക്കുകളിൽ പ്രതിഫലിച്ചത്. അതേസമയം ഭീഷണി പ്രസംഗങ്ങളിൽ ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം.

Advertisement