യുവകലാസാഹിതി ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും,കാവ്യോൽസവം സംഘടിപ്പിച്ചു

യുവ കലാ സാഹിതി കൊല്ലം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കാവ്യാൽസവം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Advertisement

ശാസ്താംകോട്ട. യുവ കലാ സാഹിതി കൊല്ലം ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും. സമ്മേളനത്തോട്
അനുബന്ധിച്ച് കാവ്യോൽസവം സംഘടിപ്പിച്ചു. മൈനാഗപള്ളിയിൽ നടന്ന കാവ്യോൽസവം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കവി ചവറ കെ എസ് പിള്ള അധ്യക്ഷനായിരുന്നു. പി ശിവപ്രസാദ സ്വാഗതം പറഞ്ഞു. തുടർന്ന് കാവ്യാലാപന മൽസരവും കവി സമ്മേളനവും നടന്നു. തുടർന്ന് തിരുവാതിര മൽസരവും നടന്നു.

ഞായറാഴ്ച രാവിലെ മുടിയിൽത്തറ ഗോപാലകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ എസ് അജയൻ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് പുത്തൻ ചന്ത ജംഗ്ഷനിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എം എൽ എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ മനു പോരുവഴി അധ്യക്ഷനാകും. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

Advertisement