ജെസി ഡാനിയേല്‍ പുരസ്‌കാരം ടിവി ചന്ദ്രന്

Advertisement

ജെസി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്. സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
ആറ് ദേശീയ പുരസ്‌കാരങ്ങള്‍, പത്ത് സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സമാന്തര സിനിമയുടെ ശക്തമായ സാന്നിധ്യമാണ് ടിവി ചന്ദ്രന്‍. പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മുഴുവന്‍. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിറ സാന്നിധ്യമാണ്. 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

Advertisement